ലണ്ടനില്‍ ജനാധിപത്യ സംരക്ഷണ പോരാട്ടം; മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് ഐ.ഒ.സി (യുകെ) കേരള ചാപ്റ്ററിന്റെ വന്‍ പ്രതിഷേധം

News Photo 1 - U.K. - Otta Nottathil - oic_uk_demo_london_oct_17_2026
ലണ്ടന്‍: ഇന്ത്യയില്‍ ഭരണഘടനാ മൂല്യങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയും സംരക്ഷിക്കപ്പെടണമെന്ന് ആവശ്യപ്പെട്ട് ലണ്ടന്‍ പാര്‍ലമെന്റ് സ്ക്വയറിലെ മഹാത്മാഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (IOC UK) കേരള ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ വന്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ഡല്‍ഹിയില്‍ നടക്കുന്ന ജനാധിപത്യ സംരക്ഷണ പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് പ്രവാസി പ്രവര്‍ത്തകരാണ് പ്രതിഷേധത്തില്‍ അണിനിരന്നത്.
News Photo 2 - U.K. - Otta Nottathil - oic_uk_demo_london_oct_17_2026
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് മുദ്രാവാക്യങ്ങള്‍:

ഇന്ത്യന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെയ്ക്കുക, തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ നിഷ്പക്ഷതയും സുതാര്യതയും ഉറപ്പുവരുത്തുക, ജനാധിപത്യ സ്ഥാപനങ്ങളുടെ സ്വതന്ത്രമായ പ്രവര്‍ത്തനം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച പ്ളക്കാര്‍ഡുകളുമേന്തി ശക്തമായ മുദ്രാവാക്യങ്ങളോടെയായിരുന്നു പ്രവര്‍ത്തകര്‍ സംഗമിച്ചത്. ജനാധിപത്യ സ്ഥാപനങ്ങളുടെ വിശ്വാസ്യത സംരക്ഷിക്കാനുള്ള വിദേശമണ്ണിലെ പ്രവാസി സമൂഹത്തിന്റെ ശക്തമായ പ്രതികരണമായി ലണ്ടനിലെ സംഗമം മാറി.

പ്രതിഷേധ സംഗമത്തിന് പ്രവാസി നേതൃത്വം:

പ്രതിഷേധ സംഗമം ഐ.ഒ.സി (യുകെ) കേരള ചാപ്റ്റര്‍ ലണ്ടന്‍ ഏരിയ പ്രസിഡന്റ് സുജു കെ. ഡാനിയേല്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. മിഡ്ലാന്‍ഡ്സ് ഏരിയ പ്രസിഡന്റ് ഷൈനു ക്ളെയര്‍ മാത്യൂസ് മുഖ്യാതിഥിയായി പങ്കെടുത്തു. ചാപ്റ്റര്‍ വൈസ് പ്രസിഡന്റ് അപ്പ ഗഫൂര്‍ സ്വാഗതം ആശംസിച്ചു.
News Photo 3 - U.K. - Otta Nottathil - oic_uk_demo_london_oct_17_2026
വൈസ് പ്രസിഡന്റുമാരായ ബേബിക്കുട്ടി ജോര്‍ജ്, അശ്വതി നായര്‍, ജനറല്‍ സെക്രട്ടറിമാരായ റോമി കുര്യാക്കോസ്, അഷ്റഫ് അബ്ദുള്ള, അജിത് വെണ്‍മണി, സെക്രട്ടറി റോണി, ഐ.ഒ.സി (യുകെ) ദേശീയ വക്താവ് അജിത് മുതയില്‍, സാജു മണക്കുഴി, ജോസ് കൊച്ചുപുരയ്ക്കല്‍ എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി സംസാരിച്ചു. കേരള ചാപ്റ്റര്‍ ട്രഷറര്‍ ബിജു വര്‍ഗീസ് നന്ദി രേഖപ്പെടുത്തി.

യു.കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ നേതാക്കളായ അജി ജോര്‍ജ്, ഷാജി ആനന്ദ്, രാജന്‍ പടിയില്‍, ജവാഹര്‍ലാല്‍, അഷ്റഫ്, ബേബി ലൂക്കോസ്, ഷൈജന്‍ ജോസ്, ഐ.ഒ.സി മഹാരാഷ്ട്ര നേതാവ് അവിനാശ് ഷിന്‍ഡെ തുടങ്ങിയവരും പ്രതിഷേധത്തില്‍ പങ്കെടുത്തു.
News Photo 4 - U.K. - Otta Nottathil - oic_uk_demo_london_oct_17_2026
യൂത്ത് വിംഗ് പങ്കാളിത്തവും ധ്രുവ് റാഠിയുടെ സംഗമവും:

ഐ.ഒ.സി (യുകെ) യുവജന വിഭാഗവും പാര്‍ലമെന്റ് സ്ക്വയറില്‍ പ്രതിഷേധവുമായി സജീവമായി രംഗത്തുണ്ടായിരുന്നു. പ്രമുഖ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ ധ്രുവ് റാഠിയുടെ നേതൃത്വത്തില്‍ ഉച്ചയ്ക്ക് ശേഷം സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിലും ഐ.ഒ.സി കേരള ചാപ്റ്ററിന്റെയും യൂത്ത് വിംഗിന്റെയും പ്രവര്‍ത്തകര്‍ അണിനിരന്ന് ഡല്‍ഹിയിലെ പ്രക്ഷോഭങ്ങള്‍ക്ക് പൂര്‍ണ്ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ജനാധിപത്യ സംരക്ഷണം കേവല രാഷ്ട്രീയ മുദ്രാവാക്യമല്ലെന്നും പൗരാവകാശങ്ങള്‍ സംരക്ഷിക്കാനുള്ള പൊതുബാധ്യതയാണെന്നും പ്രഖ്യാപിച്ചാണ് സംഗമം സമാപിച്ചത്.
- dated 18 Oct 2026

Comments:

Keywords: U.K. - Otta Nottathil - oic_uk_demo_london_oct_17_2026 U.K. - Otta Nottathil - oic_uk_demo_london_oct_17_2026,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

UK_pr_denay_7_reasons_oct_09_2026
യൂ.കെ. യുകെയില്‍ പി.ആര്‍. (ILR) നേടാന്‍ ആഗ്രഹിക്കുന്നവര്‍ ശ്രദ്ധിക്കുക; പെര്‍മനന്റ് റസിഡന്‍സി നിരസിക്കപ്പെടാന്‍ ഇടയാക്കുന്ന 7 പ്രധാന കാരണങ്ങള്‍
emergency_landing_british_airways_flight_heathrow_oct_5_2026
യൂ.കെ. ആകാശത്ത് നടുക്കം ; 28,000 അടി താഴ്ചയിലേക്ക് കൂപ്പുകുത്തി ബ്രിട്ടീഷ് എയര്‍വേസ് വിമാനം ; ഓക്സിജന്‍ മാസ്കുകള്‍ പുറത്തേക്ക് ; അടിയന്തര ലാന്‍ഡിംഗ് നടത്തി ബോയിംഗ് 777
BMA_food_donation_camp_on_2_nd_oct_gamdhi_jayanthi_2026
യൂ.കെ. വിശപ്പകറ്റാന്‍ കരുതലിന്റെ കൈത്താങ്ങ്; ഗാന്ധിജയന്തിയില്‍ ബി എം എ സംഘടിപ്പിച്ച ഫുഡ് ഡൊണേഷന്‍ ക്യാമ്പയിന്‍ ശ്രദ്ധേയമായി
യൂ.കെ. ബ്രിട്ടനില്‍ രാഷ്ട്രീയ അട്ടിമറി; പ്രധാനമന്ത്രി കെയര്‍ സ്ററാര്‍മര്‍ രാജിവെച്ചു
യൂ.കെ. യുകെയില്‍ പിആര്‍ (PR) നിയമങ്ങള്‍ പൂര്‍ണ്ണമായി മാറുന്നു കെയറര്‍മാര്‍ക്ക് ഇനി 15 വര്‍ഷം കാത്തിരിക്കണം ; നിയമം 2027 ല്‍
യൂ.കെ. യുകെയില്‍ ജനനനിരക്കുയര്‍ത്തി പ്രവാസി മാതാപിതാക്കള്‍; തുടര്‍ച്ചയായ നാലാം വര്‍ഷവും ഒന്നാമതായി ഇന്ത്യന്‍ വംശജര്‍